ഉവൈസിയുടെ ഔദ്യോഗിക വസതിക്ക് നേരെ ആക്രമണം; അഞ്ച് ഹിന്ദുസേന പ്രവര്‍ത്തകര്‍ പിടിയിൽ

എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസിയുടെ ഔദ്യോഗിക വസതിക്ക് നേരെ ആക്രമണം. സംഭവത്തില്‍ അഞ്ച് ഹിന്ദുസേന പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഉവൈസിയുടെ നിലപാടുകളില്‍ പ്രകോപിതരായാണ് ആക്രമണം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി ഡിസിപി ദീപക് യാദവ് പറഞ്ഞു.

ഹിന്ദുസേന പ്രവര്‍ത്തകരാണെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഉവൈസി ഹിന്ദുക്കള്‍ക്കെതിരെ പരാമര്‍ശം നടത്തിയെന്നാണ് അവര്‍ പറയുന്നത്. പ്രതികള്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മണ്ടോളി നിവാസികളാണെന്നും ഡിസിപി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഉവൈസിയുടെ ഡല്‍ഹി അശോക റോഡിലുള്ള വസതി ആക്രമിക്കപ്പെട്ടത്. ഹിന്ദുസേന സംഘം വീടിന്റെ വാതിലും ജനലും തകര്‍ത്തു. തന്റെ വസതി ആക്രമിക്കപ്പെടുന്നത് ആദ്യമല്ലെന്ന് ഉവൈസി പ്രതികരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതുമെന്നും ഉവൈസി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News