ഭാരത് ബന്ദിന് പൂർണ പിന്തുണ നൽകുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ

കർഷക സംഘടനകൾ സെപ്റ്റംബർ 27 ന് നടത്തുന്ന ഭാരത് ബന്ദിന് പൂർണ പിന്തുണ നൽകുമെന്ന് കേരളത്തിലെ സംയുക്ത ട്രേഡ് യൂണിയൻ. വാഹനങ്ങൾ നിരത്തിലിറങ്ങില്ല , കടകളെല്ലാം അടഞ്ഞുകിടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു.

ഭാരത് ബന്ദിനായുള്ള പ്രവർത്തനങ്ങൾ കിസാൻ മോർച്ച ഊർജിതമാക്കി. വിവിധ സംസ്ഥാനങ്ങളിൽ ഭാരത് ബന്ദിനായി സമരസമിതികൾക്ക് രൂപം നൽകിയിരിക്കുകയാണ്. ഗ്രാമീണ മേഖലകളിൽ ബന്ദ് പൂർണമാക്കാനാണ് സംഘടനകളുടെ ശ്രമം. സെപ്തംബർ 27 ന് രാവിലെ ആറ് മുതൽ വൈകുന്നേരം നാല് വരെ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News