ജനാധിപത്യ ബോധമുള്ള യുവതീ-യുവാക്കൾ വരും ദിവസങ്ങളിൽ കോൺഗ്രസിൽ നിന്ന് പുറത്ത് വരും- ഡിവൈഎഫ്ഐ

തമ്മിലടിച്ച് തകരുന്ന കോൺഗ്രസാണ് സംസ്ഥാനത്തെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ജനാധിപത്യ ബോധമുള്ള യുവതീ യുവാക്കൾ വരും ദിവസങ്ങളിൽ കോൺഗ്രസിൽ നിന്ന് പുറത്ത് വരുമെന്നും
കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള കോടികളുടെ കോഴ ആരോപണം ഗൗരവമായി കാണുന്നുവെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു.

‘സുധാകരനെതിരെ ഉൾപ്പടെ ആരോപണമുണ്ട്. കെ സുധാകരൻ പിരിച്ചു എന്ന് പറയുന്ന 16 കോടി എവിടെപ്പോയി? സുധാകരൻ്റെ കൈയ്യിലുള്ളത് കരുണാകരനെ വിറ്റ കാശാണ്. കെ കരുണാകരൻ ദീർഘവീക്ഷണമുള്ള നേതാവായിരുന്നു. കരുണാകരൻ മുന്നറിയിപ്പ് നൽകിയ കോടാലിയാണ് കെ സുധാകരൻ. ആ കോടാലിയാണ് ഇപ്പോൾ മുരളീധരൻ പിടിക്കുന്നത്’.

രാജ്യത്തിൻ്റെ പൊതു ആസ്തിവകകൾ വിൽക്കുന്ന കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുമെന്നും റയിൽവേ വിൽക്കുന്നതിൽ പ്രതിഷേധിച്ച് 29-ന് ജില്ലകളിലെ റയിൽവ്വേ ആസ്ഥാനങ്ങളിൽ ധർണ നടത്തുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. ഐ എസ് ആർ ഒ യിലെ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെ നാളെ തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിക്കും. ഒക്ടോബർ 2-ന് ഗാന്ധി സ്മൃതി ജ്വാല സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News