സിനിമയിൽ നിന്ന് ഇനി ഒരു ബ്രേക്ക്; ബൈക്കിൽ ലോകം ചുറ്റാൻ ഇറങ്ങി അജിത്ത്

തമിഴകത്തിന്റെ പ്രിയനായകന്‍ അജിത്ത് കുമാര്‍ ഒരു കടുത്ത ബൈക്ക് പ്രേമിയാണെന്നത് എല്ലാവർക്കുമറിയാവുന്നതാണ്. പല ഘട്ടങ്ങളിലും ബൈക്കിലുള്ള അജിത്തിന്റെ ത്രസിപ്പിക്കുന്ന വിഡിയോകള്‍ ആരാധകർ ആഘോഷമാക്കിയിട്ടുമുണ്ട്. ഇപ്പോഴിതാ താരം സിനിമയിൽ നിന്നും ഒരു ഇടവേളയെടുത്ത് ബൈക്കുമായി ലോകം ചുറ്റാൻ ഇറങ്ങിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

അതിന്റെ ആദ്യ സൂചനയെന്ന നിലയിൽ ബൈക്കറും ഫാഷന്‍ ഡിസൈനറുമായ മാരല്‍ യാര്‍സാലുമായി അജിത് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ പുറത്തുവന്നു. ‘വാലിമൈ’യുടെ ചിത്രീകരണത്തിനായി റഷ്യയിലെത്തിയ അജിത്, രാജ്യത്തുടനീളം ബൈക്കില്‍ 10000 കിലോമീറ്റര്‍ സഞ്ചരിച്ചിരുന്നു. ബിഎംഡബ്ല്യു ആര്‍ 1250 ജിഎസിലായിരുന്നു സഞ്ചാരം. വാലിമൈ ഫൈനല്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു അദ്ദേഹം റഷ്യന്‍ യാത്ര ആരംഭിച്ചത്.

അതേസമയം, ഏഴ് ഭൂഖണ്ഡങ്ങളിലും 64 രാജ്യങ്ങളിലും ബൈക്കിൽ സഞ്ചരിച്ച വ്യക്തിയാണ് മാരൽ. മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്ചയിൽ അനുഭവങ്ങളും ബൈക്ക് യാത്രയുടെ വിശേഷങ്ങളും താരം ചോദിച്ചറിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News