എറണാകുളം കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകൾ ജില്ലാ കളക്ടർ സന്ദർശിച്ചു

എറണാകുളം കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകൾ ജില്ലാ കളക്ടർ ജാഫർ മാലിക് സന്ദർശിച്ചു. ഊരു നിവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായിരുന്നു ജില്ലാ കളക്ടർ എത്തിയത്. ഊരു നിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിലെ പ്രശ്നങ്ങൾ മനസിലാക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക് നേരിട്ടെത്തിയത്. കളക്ടറായി ചുമതലയേറ്റ ശേഷം ആദ്യമായി ഊരിലെത്തിയ ജാഫർ മാലിക്കിനെ പരമ്പരാഗത വേഷമണിഞ്ഞ് പാട്ടു പാടിയും നൃത്തം ചെയ്തും ഊരു നിവാസികൾ വരവേറ്റു.

ആദിവാസി ഊരുകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകൾ ചേർന്ന് നടപടി സ്വീകരിക്കുമെന്ന് കളക്ടർ ജാഫർ മാലിക് അറിയിച്ചു. തങ്ങളുടെ പ്രശ്നങ്ങളറിയാൻ കളക്ടർ നേരിട്ടെത്തിയ സന്തോഷത്തിലായിരുന്നു ഊരു നിവാസികളും. കുഞ്ചിപ്പാറ ഏകാദ്ധ്യാപക വിദ്യായലം സന്ദർശിച്ച് വിദ്യാർത്ഥികളുമായും കളക്ടർ സംവദിച്ചു. ശേഷം കുഞ്ചിപ്പാറ, തലവച്ചപാറ കോളനികളിൽ മാസ്ക് വിതരണം ചെയ്ത ശേഷമാണ് കളക്ടർ മടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here