നര്‍കോട്ടിക് ജിഹാദ് പരാമര്‍ശം; പ്രസ്താവനയില്‍ തിരുത്തല്‍ വരുത്തേണ്ടത് പാലാ ബിഷപ്പ്

നര്‍കോട്ടിക് ജിഹാദ് പ്രസ്താവനയില്‍ തിരുത്തല്‍ വരുത്തേണ്ടത് പാലാ ബിഷപ്പെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കേരളത്തെ ഭ്രാന്താലയമാക്കാന്‍ ആരും ശ്രമിക്കരുത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലായെന്നും കാനം പറഞ്ഞു.

സര്‍വകക്ഷി യോഗം വിളിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. മതമൈത്രി നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും എല്‍ ഡി എഫ് പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്നണിയാണെന്നും
കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാന്‍ ഘടകകക്ഷികള്‍ക്കെല്ലാം സ്വാതന്ത്ര്യമുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News