
നടി പായൽ ഘോഷിന് നേരെ ആസിഡ് ആക്രമണത്തിന് ശ്രമം. കഴിഞ്ഞ ദിവസം മുംബൈയിൽ വെച്ചാണ് ആക്രമണമുണ്ടായത്. നടി തന്നെയാണ് ആക്രമണത്തെ കുറിച്ച് വെളിപ്പെടുത്തിയത്. അക്രമികളുടെ കൈവശം ആസിഡ് ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായും പായൽ പറയുന്നു.
തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ആക്രമണത്തെ കുറിച്ച് വിവരിച്ചത്. പരിക്ക് പറ്റിയ ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. തനിക്ക് നേരെയുണ്ടായത് ആസൂത്രിതമായ ആക്രമണമാണെന്നാണ് പായൽ ഘോഷ് പറയുന്നത്. ഇതിനെ നിയമപരമായി നേരിടുമെന്നും പായൽ വ്യക്തമാക്കി.
മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മുഖം മൂടി ധരിച്ചെത്തിയവരാണ് തന്നെ ആക്രമിക്കാൻ ശ്രമിച്ചതെന്നും മരുന്നുമായി കാറിലേക്ക് കയറുന്നതിനിടയിൽ തന്നെ ഇരുമ്പ് വടി കൊണ്ട് അടിച്ചുവെന്നും നടി പറഞ്ഞു.
ഇവരുടെ കൈവശം ഒരു കുപ്പിയും ഉണ്ടായിരുന്നു. ഇത് ആഡിസ് ആണെന്നാണ് താൻ സംശയിക്കുന്നത്. രാത്രി പത്ത് മണിക്ക് ശേഷമായിരുന്നു സംഭവം. മരുന്നുമായി കാറിൽ കയറുന്നതിനിടയിൽ മുഖംമൂടി ധരിച്ചെത്തിയ ചിലർ വന്ന് ആക്രമിക്കുകയായിരുന്നു വെന്ന് പായൽ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here