മധ്യപ്രദേശിൽ ഒളിച്ചോടി തിരിച്ചെത്തിയ കമിതാക്കളെ ബന്ധുക്കൾ പരസ്യമായി അപമാനിച്ചു; പൊലീസ് കേസെടുത്തു

ഒളിച്ചോടി തിരിച്ചെത്തിയ കമിതാക്കളെ മധ്യപ്രദേശിൽ ബന്ധുക്കൾ പരസ്യമായി അപമാനിച്ചു. കമിതാക്കളെ നിർബന്ധിച്ചു നൃത്തം ചെയ്യിപ്പിച്ച് വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചു. ശിക്ഷാനടപടിയായാണ് നൃത്തം ചെയ്യിപ്പിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

മധ്യപ്രദേശിലെ കുന്തി ഗ്രാമത്തിലാണ് ഒളിച്ചോടിയ ശേഷം നാട്ടിൽ തിരിച്ചെത്തിയ ആദിവാസി യുവതിയെയും യുവാവിനെയും പൊതു സ്ഥലത്ത് വച്ച് ബന്ധുക്കൾ അപമാനിച്ചത്. യുവാവിന്റെയും യുവതിയുടെയും കഴുത്തിൽ വാഹനത്തിന്റെ ടയർ ധരിപ്പിച്ച് പൊതുസ്ഥലത്തുവെച്ച് നൃത്തം ചെയ്യിപ്പിക്കുകയായിരുന്നു.

ഇവരെ ഒളിച്ചോടാൻ സഹായിച്ചു എന്ന് ആരോപിച്ച് പതിമൂന്നുകാരിയായ ബാലികയേയും ഇവരോടൊപ്പം നൃത്തം ചെയ്യിപ്പിച്ചിരുന്നു. നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും വൈറൽ ആവുകയും ചെയ്തിരുന്നു. ഒളിച്ചോടിയ യുവതിയും യുവാവും ദിവസങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോൾ ശിക്ഷാനടപടി ആയാണ് ബന്ധുക്കൾ പൊതുസ്ഥലത്ത് വച്ച് നൃത്തം ചെയ്യിപ്പിച്ചത്. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 354,363,147, 294 പ്രകാരവും ബാലികയെ പൊതുവേദിയിൽ വച്ച് അപമാനിച്ചതിന് പോകസൊ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News