‘ഹൈന്ദവ ആചാരങ്ങളെ കളിയാക്കി കച്ചവടത്തിന് ഉപയോഗിക്കരുത്’; ആലിയയുടെ പരസ്യത്തിനെതിരെ കങ്കണ

ആലിയ ഭട്ട് അഭിനയിച്ച പരസ്യത്തിനെതിരെ കങ്കണ റണാവത്ത്. ഒരു ബ്രൈഡല്‍വെയര്‍ ബ്രാന്‍ഡിനുവേണ്ടി ആലിയ അഭിനയിച്ച പരസ്യമാണ് കങ്കണയെ പ്രകോപിപ്പിച്ചത്.

കന്യാദാനം എന്ന ആചാരത്തെ പരസ്യത്തില്‍ ആലിയയുടെ കഥാപാത്രം ചോദ്യം ചെയ്യുന്നതാണ് കങ്കണയെ പ്രകോപിപ്പിച്ചിരിക്കുന്നത്. നിഷ്‌കളങ്കരായ ഉപഭോക്താക്കളെ ആകർഷിക്കാനായി മതത്തെ പരസ്യങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും, ഇത് നിരോധിക്കണമെന്നും കങ്കണ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പ്രതികരിച്ചു.

ദാനം എന്നാൽ വൃത്തികെട്ട വാക്കല്ലെന്നും, അതിന്‍റെ അർഥം വിൽക്കുക എന്നല്ലെന്നുമാണ് കങ്കണയുടെ വാദം. ഏറ്റവും സഹിഷ്‌ണുതയുള്ള മതമായ ഹിന്ദുവിഭാഗത്തെ അപമാനിക്കാനും അപലപിക്കാനും ആഗ്രഹിക്കുന്നവരുടെ കീടമായി മാറരുത്. ഇത്തരം പരസ്യങ്ങൾ നിരോധിച്ചുകൊണ്ട് ഇവരുടെ വായടക്കണമെന്നുമാണ് കങ്കണ പറയുന്നത്.

ഒരു വിവാഹവേദിയിൽ ഇരിക്കുന്ന വധു(ആലിയ ഭട്ട്), തന്‍റെ അച്ഛനും അമ്മയും മുത്തച്ഛനുമടങ്ങുന്ന കുടുംബം തന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് വിവരിക്കുന്നു. എന്നാൽ, വീട്ടിലെ മറ്റൊരാളായി കണ്ട് എന്തിനാണ് തന്നെ കന്യാദാനത്തിലൂടെ കൈമാറുന്നതെന്ന് വധു ചോദിക്കുന്നു.താൻ അങ്ങനെ ദാനം ചെയ്യപ്പെടേണ്ടവളാണോ എന്നും, എന്തുകൊണ്ടാണ് കന്യാദാനം മാത്രമുള്ളതെന്നും വധു ആരായുന്നു. എന്നാൽ, ‘കന്യാമാനി’ലൂടെ വരന്‍റെ രക്ഷിതാക്കൾ വരനെ, വധുവിനും വീട്ടുകാർക്കും കൈ പിടിച്ചുകൊടുക്കുന്നതോടെ വിവാഹത്തിലെ സമത്വം എന്ന പുതിയ ആശയമാണ് പരസ്യം പങ്കുവയ്ക്കുന്നത്. വിവാഹ ബ്രാൻഡിന്‍റെ ഈ പരസ്യമാണ് കങ്കണയെ ചൊടിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News