പ്രശസ്ത മറാത്തി നടി ഈശ്വരി ദേശ്പാണ്ഡെ വാഹനാപകടത്തില്‍ മരിച്ചു

പ്രശസ്ത മറാത്തി നടി ഈശ്വരി ദേശ്പാണ്ഡെ (25) വാഹനാപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച ഗോവയില്‍ വച്ചുണ്ടായ അപകടത്തില്‍ ഇവരുടെ സുഹൃത്ത് ശുഭം ഡാഡ്ഗെയും കൊല്ലപ്പെട്ടു.

ബർദെസിലെ അർപോറ ഗ്രാമത്തിന് സമീപം തിങ്കളാഴ്ച പുലർച്ചെ 5.30നാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. കാർ ലോക്കായതിനെ തുടർന്നും ഇരുവർക്കും പുറത്തുകടക്കാനായില്ല. ഇരുവരും മുങ്ങിമരിച്ചെന്നാണ് റിപ്പോർട്ട്. ‌

ശുഭം ഡാഡ്ഗെ ആയിരുന്നു കാർ ഓടിച്ചിരുന്നത്. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹവും കാറും പുറത്തെടുത്തു. ഈശ്വരിയും ശുഭമും അടുത്ത മാസം വിവാഹനിശ്ചയം നടത്താനിരിക്കുകയായിരുന്നു. സെപ്റ്റംബർ 15നാണ് ഇരുവരും ഗോവയിൽ എത്തിയത്. ഈശ്വരി മറാത്തി, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇരുവരുടെയും മരണത്തിൽ ആരാധകരും സെലിബ്രിറ്റികളും സോഷ്യൽ മീഡിയയിൽ ദുഃഖം രേഖപ്പെടുത്തി.

അതേസമയം, ഈശ്വരിക്ക് കുട്ടിക്കാലം മുതലേ അഭിനയത്തിൽ താൽപ്പര്യമുണ്ടായിരുന്നു. ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ പ്രവേശിച്ച് നായികയായി. നിരവധി ഹിന്ദി, മറാത്തി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകൾ റിലീസിന് തയ്യാറായി ഇരിക്കുമ്പോഴാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. സുനിൽ ചൗത്ത്മാലിന്‍റെ പ്രേമാചെ സൈഡ് ഇഫക്ട്സ് എന്ന ചിത്രത്തിലൂടെയാണ് ഈശ്വരി മറാത്തി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഹിന്ദി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here