കുവൈത്തില്‍ താമസ രേഖകളില്ലാത്ത വിദേശികള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കീഴടങ്ങണമെന്ന് ആഭ്യന്തമന്ത്രാലയം

കുവൈത്തില്‍ താമസ രേഖകളില്ലാത്ത വിദേശികള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കീഴടങ്ങണമെന്ന് ആഭ്യന്തമന്ത്രാലയം. ഇങ്ങനെ എത്തുന്നവരെ മറ്റു നടപടികള്‍ കൂടാതെ സ്പോണ്‍സറുടെ ചെലവില്‍ നാട്ടിലേക്ക് അയക്കുമെന്നും അധികൃതര്‍ അറിയിച്ചു.

താമസ നിയമ ലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധന തുടരുന്നതിനിടെയാണ് കാമ്പയിന് നേതൃത്വം നല്‍കുന്ന പൊതുസുരക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫരാജ് അല്‍ സൗബി താമസരേഖകള്‍ ഇല്ലാത്ത വിദേശികള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കീഴടങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചത്. ഇങ്ങനെ എത്തുന്നവരെ മറ്റു നിയമ നടപടികള്‍ കൂടാതെ സ്പോണ്‍സറുടെ ചെലവില്‍ നാട്ടിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു .

പുതിയ വിസയില്‍ കുവൈത്തിലേക്ക് തിരിച്ചുവരുന്നതിന് തടസ്സമില്ലാത്തവിധം നേരത്തെ നിരവധി തവണ പൊതുമാപ്പ് ഉള്‍പ്പെടെ ഇളവുകള്‍ നല്‍കിയിട്ടും പ്രയോജനപ്പെടുത്താത്തവരെ നാടുകടത്തുമെന്ന തീരുമാനത്തിലാണ് അധികൃതര്‍. സ്വയമേ മുന്നോട്ടു വരുന്നവരെ തടവുശിക്ഷയും മറ്റും ഇല്ലാതെ സ്വന്തം നാട്ടിലേക്ക് അയക്കുമെന്നാണ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയുടെ അഭ്യര്‍ഥനയില്‍നിന്ന് മനസ്സിലാകുന്നത്. കഴിഞ്ഞ ആഴ്ച ആഭ്യന്തരമന്ത്രാലയം പ്രത്യേക സ്യുരക്ഷാ കാമ്പയിന് തുടക്കമിട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News