എല്ലാം തന്റെ തെറ്റ്‌; 12 കോടിയുടെ തെറ്റിധരിപ്പിക്കലിന്‌ ക്ഷമചോദിച്ച്‌ സെയ്തലവി

ഓണം ബമ്പറിൽ ഒന്നാം സമ്മാനം നേടിയെന്ന് തെറ്റിധരിപ്പിച്ചതാണെന്ന് സെയ്തലവി. തെറ്റുപറ്റിയതിൽ ക്ഷമചോദിക്കുന്നുവെന്നും സെയ്തലവി പറയുന്നു. കൂട്ടുകാരെ കബളിപ്പിക്കാൻ ചെയ്ത കാര്യം കൈവിട്ട്‌ പോയതാണെന്ന് സെയ്തലവി കൂട്ടിച്ചേർത്തു. അഹമ്മദ്‌ എന്ന കൂട്ടുകാരൻ പറ്റിച്ചതാണെന്നായിരുന്നു ആദ്യം സെയ്തലവി പറഞ്ഞത്‌.

എന്നാൽ അത്‌ തെറ്റാണെന്ന് വാട്സാപ്പ്‌ ചാറ്റുകളിലൂടെ തെളിഞ്ഞു. തെറ്റ്‌ പറ്റിയെങ്കിലും സോഷ്യൽ മീഡിയയിലൂടെ വാർത്ത പരന്നതോടെ അത്‌ ഏറ്റുപറയാനുള്ള മാനസികാവസ്ഥ നഷ്ടപ്പെട്ടുവെന്നും സെയ്തലവി പറഞ്ഞു. എല്ലാത്തിനും ക്ഷമചോദിക്കുന്നുവെന്നും കൂട്ടുകാർക്കും മറ്റ്‌ എല്ലാവർക്കുമുണ്ടായ ബുദ്ധിമുട്ടുകളിൽ വേദനയുണ്ടെന്നും സെയ്തലവി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News