കർണാടകയിൽ വീണ്ടും പീഡനം; രാത്രി വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഡ്രൈവർ ബലാത്സംഗം ചെയ്ത് വഴിയിൽ ഉപേക്ഷിച്ചതായി പരാതി

കർണാടകയിൽ വീണ്ടും പീഡനം. ബെംഗളൂരുവിൽ ടാക്സിയിൽ രാത്രി വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഡ്രൈവർ ബലാത്സംഗം ചെയ്ത് വഴിയിൽ ഉപേക്ഷിച്ചുവെന്നാണ് പരാതി. അക്രമത്തിന് ഇരയായ യുവതി കുറച്ച് സമയം മുൻപാണ് പൊലീസിനെ സമീപിച്ച് പരാതി നൽകിയത്.

ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമാണ് സംഭവം. വഴിയിരികിൽ രാത്രി മണിക്കൂറുകളോളം കഴിയേണ്ടി വന്നുവെന്നും യുവതി പറഞ്ഞു. ഐ ടി കമ്പനിയിലെ ജീവനക്കാരിയാണ് യുവതി ഹൊസൂർ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പാർട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വഴിയരികിൽ നിന്ന് പലരോടും സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ല. പിന്നീട് സ്ത്രീ സുരക്ഷ നമ്പറുകളിൽ ബന്ധപ്പെട്ടുവെന്നും എന്നാൽ സേവനം ലഭിച്ചില്ലെന്നും യുവതി ആരോപിക്കുന്നു. പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News