നാല് വർഷം താണ്ടി ‘പറവ’

‘പറവ’ പറന്നത് ആകാശത്തിലൂടെ മാത്രമായിരുന്നില്ല മലയാള ചലച്ചിത്രാസ്വാദകരുടെ മനസിലും കൂടിയായിരുന്നു. ഇച്ചാപ്പിയും, ഹസീബും,ഇമ്രാനും (ദുൽഖർ സൽമാൻ ), ഹകീമും (അർജ്ജുൻ അശോകൻ) ഇവരെ ആരും തന്നെ മറക്കാൻ വഴിയില്ല.

ഒരു നടനെന്നതിലുപരി സൗബിൻ ഷാഹിർ എന്ന സംവിധായകന്റെ ഗംഭീര കടന്നു വരവും കൂടിയായിരുന്നു ചിത്രം. ഇപ്പോഴിതാ പറവ മലയാള ചലച്ചിത്ര പ്രേക്ഷകരുടെ ആസ്വാദന മനസിലൂടെ കടന്നുപോയിട്ട് ഇന്നലെ നാല് വര്ഷം പൂർത്തിയായി. ചിത്രത്തിന്റെ സംവിധായകൻ കൂടിയായ സൗബിൻ ഷാഹിർ തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

2017 സെപ്റ്റംബർ 21 നാണ് ചിത്രം റിലീസ് ചെയ്തത്.ഇച്ചാപ്പി, ഹസീബ് എന്നീ കുട്ടികളുടെ ജീവിതത്തിലൂടെ ആയിരുന്നു സിനിമ സഞ്ചരിച്ചത്. അമല്‍ ഷായും ഗോവിന്ദുമായിരുന്നു ഇച്ചാപ്പിയും ഹസീബുമായി ചിത്രത്തില്‍ എത്തിയത്.പ്രാവ് പറത്തൽ വിനോദവും മത്സരവുമായി കരുതുന്ന മട്ടാഞ്ചേരിക്കാരുടെ കഥയാണ് അല്ല ജീവിതമാണ് ഈ സിനിമ പറഞ്ഞു പോയത്.

ഇണയെ തേടി അലയുന്ന പ്രാവിന്റെ കഥ കൂടിയാണ് ‘പറവ’. സ്വതവേ പറക്കാന്‍ മടിയന്മാരായ പ്രാവുകളെ ആകാശത്ത് തുടരാന്‍ പ്രേരിപ്പിക്കുക എന്ന മത്സരത്തിന്റെ വെല്ലുവിളിയും കൗതുകവും നിറച്ചൊരു കുഞ്ഞുചിത്രം.

പ്രാവ് പറത്തല്‍ ടൂര്‍ണമെന്റിനോടൊപ്പം, പ്രാവിനെ പ്രാണനെ പോല്‍ വളര്‍ത്തുന്ന രണ്ടു കുട്ടികളുടെയും കഥ കൂടിയാണിത്. പ്രാവുകൾ പോലും അഭിനയിച്ചു വിസ്മയിച്ച മികച്ച ചിത്രമെന്ന് കൂടി വിശേഷിപ്പിച്ചാലും തെറ്റില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here