പ്ലസ് വണ്‍ പ്രവേശനം; ആദ്യ അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. സ്കൂളുകളിൽ പ്രവേശനം  നാളെ ആരംഭിക്കും. കൊവിഡ് മാനദണ്ഡം പാലിച്ചാകും പ്രവേശനം.

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പട്ടിക വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിൽ പരിശോധിക്കാം. പട്ടികയിലുള്ള വിദ്യാർത്ഥികൾക്ക് നാളെ മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയായി സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. പ്രവേശന നടപടികളില്‍ കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കാൻ വിദ്യാഭ്യാസമന്ത്രി നിര്‍ദേശം നൽകിയിട്ടുണ്ട്.

ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്‍റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളില്‍ ലഭിച്ച 1,09,320 അപേക്ഷകളില്‍ 1,07,915 അപേക്ഷകളാണ് അലോട്ട്മെന്‍റിനായി പരിഗണിച്ചത്. നാളെ രാവിലെ ഒന്‍പത് മുതലാണ് പ്രവേശനം ആരംഭിക്കുക.

ആദ്യം അനുവദിക്കപ്പെട്ട പ്രവേശന സമയത്ത് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശിക്കുന്ന മറ്റൊരു സമയത്ത് പ്രവേശനം നേടാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News