ചിറക്കൽ സ്‌കൂൾ അഴിമതി; ’16 കോടി രൂപ കീശയിലാക്കി’, കെ സുധാകരൻ വീണ്ടും പ്രതിരോധത്തിൽ

കെ പി സി സി അധ്യക്ഷൻ കെ സുധാകരന് എതിരായ ചിറക്കൽ സ്‌കൂൾ അഴിമതി ആരോപണം വീണ്ടും ചൂട് പിടിക്കുന്നു.കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ കോടികൾ പിരിച്ച് കൈക്കലാക്കി എന്നാണ് കെ സുധാകരന് എതിരായ ആരോപണം.കെ സുധാകരൻ 16 കോടി രൂപ സ്വന്തം പോക്കറ്റിലാക്കിയെന്ന മുൻ കെ പി സി സി ജനറൽ സെക്രട്ടറി കെ പി അനിൽകുമാറിന്റെ പ്രസ്താവനയോടെയാണ് വീണ്ടും സുധാകരൻ പ്രതിരോധത്തിലായത്.

കണ്ണൂർ ഡി സി സി യുടെ അധ്യക്ഷനായിരുന്ന പി രാമകൃഷ്ണൻ തൊടുത്തു വിട്ട ആരോപണം വർഷങ്ങൾക്ക് ഇപ്പുറവും കെ സുധാകരനെ വിടാതെ പിന്തുടരുകയാണ്.കെ കരുണാകരന് സ്മാരകം നിർമ്മിക്കാണെന്ന പേരിൽ പിരിച്ചെടുത്ത കോടികൾ കെ സുധാകരൻ സ്വന്തം പേരിലാക്കി എന്നാണ് ആരോപണം. കെ പി സി സി ജനറൽ സെക്രട്ടറിയായിരുന്ന കെ പി അനിൽകുമാർ സുധാകരനെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയതോടെ ചിറക്കൽ സ്‌കൂൾ അഴിമതി വീണ്ടും സജീവ ചർച്ചയായി.

മുൻ മുഖ്യമന്ത്രി കെ കരുണാകരൻ പഠിച്ച കണ്ണൂർ ചിറക്കൽ രാജാസ് സ്‌കൂളും അഞ്ചേക്കർ സ്ഥലവും വിലയ്ക്ക് വാങ്ങി സ്മാരകമാക്കാനുള്ള പദ്ധതിയുമായാണ് കോടികൾ പിരിച്ചത്.സുധാകരനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച എഡ്യുപാർക്ക് എന്ന കമ്പനിയുടെ പേരിലേക്ക് സ്‌കൂളും സ്ഥലവും രജിസ്റ്റർ ചെയ്തു വാങ്ങാനുള്ള ശ്രമം വിവാദമായതോടെ അഡ്വാൻസ് തുക തിരിച്ചു നൽകി സ്‌കൂൾ ഉടമകളായ ചിറക്കൽ രാജ കുടുംബം കച്ചവടത്തിൽ നിന്നും പിൻവാങ്ങി.

കെ കരുണാകരന്റെ പേരിൽ പിരിച്ചെടുത്ത പണം കമ്പനിയുടെ പേരിലായി.സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ പരാതിയിൽ ചിറക്കൽ സ്‌കൂൾ അഴിമതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News