
തപ്സി പന്നു നായികയായി എത്തുന്ന ‘രശ്മി റോക്കറ്റ്’ ഒക്ടോബര്‍ 15 ന് റിലീസ് ചെയ്യും. സീ5ലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ ഗുജറാത്തി കായികതാരമായ രശ്മിയുടെ വേഷത്തിലാണ് തപ്‌സി അഭിനയിച്ചിരിക്കുന്നത്. ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തപ്‌സി തന്റെ ഇന്‍സ്റ്റഗ്രം പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചത്.
View this post on Instagram
കഴിഞ്ഞ കുറച്ചുമാസങ്ങളായി ചിത്രത്തിനായി നിരവധി വര്‍ക്ക് ഔട്ടുകളാണ് താരം നടത്തിയത്.
സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമായ ‘രശ്മി റോക്കറ്റിൽ’ തപ്സി ഒരു സ്പ്രിന്ററായിട്ടാണ് വേഷമിടുന്നത്. സിനിമയ്ക്കായി താരം തയ്യാറെടുക്കുന്നതിന്റെ ചില ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ മാത്രമല്ല ഇന്റര്‍നെറ്റ് ലോകത്തും താരത്തിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാണാം. തന്റെ കഥാപാത്രത്തിനായി ഏതറ്റം വരെയുള്ള തയ്യാറെടുപ്പുകൾ നടത്താനും താരം പലപ്പോഴും മടിക്കാറില്ല.
തപ്‌സി അടുത്തിടെ തന്റെ കഠിനാധ്വാനത്തിന്റെ മാറ്റം കാണിക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിരുന്നു. ചിത്രത്തില്‍ തപ്‌സി, ഒരു സ്റ്റേഡിയത്തിലെ ട്രാക്കില്‍ ടൈറ്റ്‌സും ബനിയനും ധിരിച്ച് പുറംതിരിഞ്ഞ് നില്‍ക്കുന്നതാണ്.
രശ്മി റോക്കറ്റിനായുള്ള തപ്‌സിയുടെ തയ്യാറെടുപ്പിന്റെ പല ചിത്രങ്ങളും അതിശയിപ്പിക്കുന്നതാണ്. ഇതിലെല്ലാം താരം നടത്തുന്ന കഠിന പ്രയത്‌നം വ്യക്തമാക്കുന്നുണ്ട്. എന്തിരുന്നാലും ചിത്രത്തിന്റെ റിലീസിനായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലും മോഡലുമായിരുന്ന തപ്‌സി തെന്നിന്ത്യന്‍ ഭാഷകളിലെ സിനിമകളിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് കടന്നത്. തെലുങ്ക്, തമിഴ്, മലയാളം ചിത്രങ്ങള്‍ക്ക് ശേഷം പഞ്ചാബി ചിത്രങ്ങളിലും വേഷമിട്ട താരം 2015ലെ അക്ഷയ്കുമാറിന്റെ സ്‌പൈ ചിത്രം ബേബിയിലൂടെയാണ് ബോളിവുഡില്‍ എത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here