പ്രണയം നടിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ 5 പേർ അറസ്റ്റിൽ. മയ്യനാട് സ്വദേശിയായ കണ്ണൻ എന്നറിയപ്പെടുന്ന രാഹുൽ രാജാണ് വിവാഹ വാഗ്ദാനം നൽകി വർക്കലയിലെ റിസോർട്ടിൽ എത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
വർക്കല തിരുവമ്പാടിയിലെ കോറൽകോവ് ബീച്ച് റിസോർട്ടിൽ എത്തിച്ചായിരുന്നു പീഡനം. ഇയാൾ വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുള്ള ആളാണ്.
ഒന്നാം പ്രതി രാഹുൽരാജിനെയും പ്രതിക്ക് സഹായം ഒരുക്കിയ നാലു പേരെയും കൊല്ലം ഈസ്റ്റ് പൊലീസാണ് പിടികൂടിയത്.
അഖിൽ, ഹരികൃഷ്ണൻ, ദിനകർ , റഫീഖ് എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികള്‍. ഇയാൾ പലതവണ പെൺകുട്ടിയെ പലയിടങ്ങളിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here