‘ഒരു സീറ്റില്‍ ഒരു കുട്ടിമാത്രം’; വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്രയ്ക്ക് മാര്‍ഗരേഖ പുറത്തിറക്കി

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യാത്രാ മാര്‍ഗരേഖ ഗതാഗതവകുപ്പ് പുറത്തിറക്കി. കുട്ടികളെ കൊണ്ടു പോകുന്ന എല്ലാ വാഹനങ്ങളും പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ഇത് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ഗതാഗത വകുപ്പിന് വലിയ ഉത്തരവാദിത്വമുണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മോട്ടോര്‍ വാഹന വകുപ്പ് എല്ലാ സ്‌കൂളുകളിലും വാഹന സൗകര്യത്തെ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കും. സ്‌കൂള്‍ ബസിലെ ഡ്രൈവര്‍മാര്‍ക്ക് രണ്ട് ഡോസ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ മാര്‍ഗരേഖ നടപ്പിലാക്കുമെന്നും
സ്‌കൂളുകള്‍ ഇത് പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ പ്രത്യേക പരിശോധന നടത്തും. ബസുകളില്‍ കുട്ടികളെ നിര്‍ത്തിയുള്ള യാത്ര അനുവദിക്കില്ല. എല്ലാ ദിവസവും ബസുകള്‍ അണുവിമുക്തമാക്കണം. കുട്ടികളുമായി പോകുന്ന എല്ലാ വാഹനങ്ങള്‍ക്കും ഈ മാര്‍ഗ്ഗരേഖ ബാധകമാണെന്നും സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടാല്‍ കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ് നടത്തും. സ്‌കൂള്‍ തുറക്കത്തിന് മുന്‍പായി കണ്‍സഷന്‍ ടിക്കറ്റ് വിതരണത്തിന്റെ കാര്യത്തിലും തീരുമാനമുണ്ടാകുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here