കൊവിഡ് മരണത്തില്‍ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും, കേന്ദ്രം കൂടി സഹകരിക്കണമെന്ന് മുഖ്യമന്ത്രി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി. അതിന് കേന്ദ്രംകൂടി സഹകരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാനങ്ങള്‍ ധനസഹായം നല്‍കണമെന്ന കേന്ദ്ര നിലപാടിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് അന്‍പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അത് സംസ്ഥാനങ്ങള്‍ അവരുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും നല്‍കണമെന്നുമുള്ള വിചിത്രവാദമാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതിന് മറുപടിയായാണ് ധനസഹായം നല്‍കുന്നതില്‍ കേന്ദ്രവും കൂടെ സഹകരിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ കേസുകളുടെ വളർച്ച നിരക്ക് 13 % ആയെന്നും ഗുരുതര കേസുകൾ കുറയുന്നു. രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിച്ചു. സംസ്ഥാനത്ത് ഒരുകോടിയിലേറെ പേർ 2 ഡോസ് വാക്‌സിൻ എടുത്തു. മുതിർന്ന പൗരന്മാർ വാക്‌സിൻ എടുക്കുന്നതിൽ വിമൂഖത കാണിക്കരുതെന്നും ഇത്തരം സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ 1,61,026 കൊവിഡ് കേസുകളില്‍, 13.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,039 ആയി.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,702 പേര്‍ രോഗമുക്തി നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here