‘നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമം നടക്കില്ല’; മുഖ്യമന്ത്രി

നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമങ്ങൾ നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഭാഗീയതയ്ക്കിടയാകുന്ന ഇത്തരത്തിലുള്ള പ്രചരണം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും പ്രകോപനപരമായി നിലപാട് സ്വീകരിക്കുന്നവരെ ഒറ്റപ്പടുത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മതനിരപേക്ഷത ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത് കലക്കവെളളത്തിൽ നിന്ന് മീൻപിടിക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ വേണമെന്നും ഇത്തരക്കാരെ തുറന്നുകാട്ടാൻ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here