കുടുംബകോടതികള്‍ സ്ഥാപിക്കാനുള്ള ശുപാര്‍ശ അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

ആലുവ, വടക്കന്‍ പറവൂര്‍ എന്നിവിടങ്ങളില്‍ കുടുംബകോടതികള്‍ സ്ഥാപിക്കുവാനുള്ള ശുപാര്‍ശ തത്വത്തില്‍ അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കുഭകോടതികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൂടാതെ ചില പ്രധാന തീരുമാനങ്ങളും മന്ത്രിസഭായോഗത്തിൽ കൈകൊണ്ടു.

മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ:

  • കേരള ഫീഡ്സ് ലിമിറ്റഡില്‍ മാനേജീരിയല്‍ ആന്‍ഡ് സൂപ്പര്‍ വൈസറി വിഭാഗം ജീവനക്കാരുടെ 01.01.2016 മുതല്‍ 31.12.2020 വരെയുള്ള ശമ്പള പരിഷ്ക്കരണം അനുവദിക്കാന്‍ തീരുമാനിച്ചു.

  • കണ്ണൂര്‍ അന്താരാഷ്ട്ര  ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്‍റെ  തുടര്‍ ഘട്ടങ്ങള്‍ക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന് 80 കോടി രൂപ കിഫ്ബി ഫണ്ട് തേടുന്നതിനായി ആയുഷ് വകുപ്പിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

  • സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബിയില്‍ നിന്നും 2100 കോടി രൂപ വായ്പ ലഭ്യമാക്കുന്നതിന് കേരള റെയില്‍ ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു.

  • യുവി ജോസ് ഐഎഎസിനെ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് പ്രോജക്ടിന്‍റെ സ്റ്റേറ്റ് പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റില്‍ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറായി നിയമിക്കുവാനും മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News