സംസ്ഥാനത്തിന് 4.91 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

സംസ്ഥാനത്തിന് 4,91,180 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 4,61,180 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 30,000 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്.

തിരുവനന്തപുരത്ത് 1,56,150, എറണാകുളത്ത് 1,81,550, കോഴിക്കോട് 1,23,480 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് ലഭ്യമായത്. കോവാക്‌സിന്‍ തിരുവനന്തപുരത്താണ് ലഭ്യമായത്.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. പുതിയ കേസുകളുടെ വളർച്ച നിരക്ക് 13 % ആയെന്നും ഗുരുതര കേസുകൾ കുറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിച്ചു. സംസ്ഥാനത്ത് ഒരുകോടിയിലേറെ പേർ 2 ഡോസ് വാക്‌സിൻ എടുത്തു. മുതിർന്ന പൗരന്മാർ വാക്‌സിൻ എടുക്കുന്നതിൽ വിമൂഖത കാണിക്കരുതെന്നും ഇത്തരം സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടി കൈക്കോളുമെന്നും അക്കാര്യത്തിൽ യാതൊരുവിധ ഇളവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News