കൊച്ചി മെട്രോ ഇനി കൂടുതല്‍ ജനകീയം; ‘മൈ ബൈക്ക്’ പദ്ധതിയില്‍ കേരള പൊലീസും

കൊച്ചി മെട്രോയെ കൂടുതല്‍ ജനകീയമാക്കുന്നതിന് പുതിയ പദ്ധതികള്‍ രൂപീകരിക്കാനൊരുങ്ങി കെഎംആര്‍എല്‍. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതോടൊപ്പം കൂടുതല്‍ ഓഫറുകള്‍ നല്‍കി യാത്രക്കാരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.  കൊച്ചിക്കാര്‍ക്ക് സൈക്കിള്‍ ചവിട്ടല്‍ ശീലമാക്കാന്‍ കെഎംആര്‍എല്‍ ആരംഭിച്ച മൈ ബൈക്ക് പദ്ധതിയില്‍ ഇനിമുതല്‍ കേരള പൊലീസും പങ്കാളികളാകും.

പൊതുജനങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ വിലയിരുത്തി കൂടുതല്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ഒരുങ്ങുകയാണ് കൊച്ചി മെട്രോ.  63 ശതമാനം ആളുകള്‍ ഇനിയും മെട്രോയെക്കുറിച്ച് അവബോധം ഇല്ലാത്തവരാണ്. കൂടുതല്‍ ഓഫറുകളും ഇളവുകളും നല്‍കി നഷ്ടത്തിലോടുന്ന കൊച്ചി മെട്രോയെ  ജനകീയമാക്കി വരുമാനം വര്‍ധിപ്പിക്കാനാണ് ശ്രമമാണ് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.

ട്രെയിനുകളുടെ സമയമടക്കമുള്ള കാര്യങ്ങള്‍ ലൈവായി അപ്ഡേറ്റ് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ മൊബൈല്‍ ആപ്പ് സജ്ജീകരിക്കും. മെട്രോ സ്റ്റേഷനുകളിലെ പാര്‍ക്കിങ് സൌകര്യമടക്കമുള്ളവ ഇതിലൂടെ ലഭ്യമാകും. ഗാന്ധി ജയന്തി, കേരളപിറവി ദിനങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കും. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും കൂടെയെത്തുന്ന ഒരാള്‍ക്കും ഈ ദിവസങ്ങളില്‍ യാത്ര സൌജന്യമായിരിക്കും.

മെട്രോ സ്റ്റേഷനുകളില്‍ കിയോസ്കറുകള്‍ സ്ഥാപിക്കും. കൊച്ചിക്കാര്‍ക്ക് സൈക്കിള്‍ ചവിട്ടല്‍ ശീലമാക്കാന്‍ കെഎംആര്‍എല്‍, സിഎസ്എംഎല്ലുമായി ആരംഭിച്ച മൈ ബൈക്ക് പദ്ധതിയില്‍ ഇനിമുതല്‍ കേരള പൊലീസും പങ്കാളികളാകും.  ഡിസിപി ഐശ്വര്യ ദോഗ്ര കെഎംആര്‍എല്‍, സിഎസ്എംഎല്‍ പ്രതിനിധികള്‍ക്കൊപ്പം സൈക്കിള്‍ സവാരിയും നടത്തി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here