കൊച്ചിയില്‍ തിമിംഗല ഛര്‍ദിയുമായി ലക്ഷദ്വീപ് സ്വദേശികള്‍ പിടിയില്‍ 

കൊച്ചിയില്‍ തിമിംഗല ഛര്‍ദിയുമായി ലക്ഷദ്വീപ് സ്വദേശികളെ  പിടികൂടി.ഫോറസ്റ്റ് ഫ്ലൈയിംഗ് സ്ക്വാഡാണ് 1.4 കിലോ ആംബര്‍ഗ്രിസുമായി യുവാക്കളെ പിടികൂടിയത്. കോടികള്‍ വിലമതിക്കുന്നതാണ് ആംബര്‍ഗ്രിസ്.

തിമിംഗല ഛര്‍ദിയെന്നറിയപ്പെടുന്ന ആംബര്‍ഗ്രിസ് വില്‍പ്പനക്കായി വൈറ്റിലയിലെ സ്വകാര്യ ലോഡ്ജിലെത്തിക്കവെയായിരുന്നു യുവാക്ക‍ളെ ഫോറസ്റ്റ്  ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കറുപ്പ് നിറത്തിലുള്ള ആംബര്‍ഗ്രിസ് 1 കിലോയും നാനൂറ് ഗ്രാം വെളുപ്പ് ആംബര്‍ഗ്രിസുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കടല്‍തീരത്തു നിന്നും ലഭിച്ചതാണ് ഇവയെന്നാണ് ലക്ഷദ്വീപ് സ്വദേശികളായ യുവാക്കള്‍ വനംവകുപ്പുദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ ഈ മൊ‍ഴി പൂര്‍ണ്ണമായും കണക്കിലെടുത്തിട്ടില്ല.

ഇവര്‍ക്ക് എവിടെനിന്നാണ് ഇത് ലഭിച്ചതെന്നും വില്പ്പനയായിരുന്നോ ലക്ഷ്യം എന്നതടക്കം മു‍ഴുവന്‍ കാര്യങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് പെരുമ്പാവൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ ജി അന്‍വര്‍ പറഞ്ഞു.

ലക്ഷദ്വീപുകാരായ അബുമുഹമ്മദ് അന്‍വര്‍,മുഹമ്മദ് ഉബൈദുള്ള,സിറാജ് എന്നിവര്‍ക്കെതിരെ വന്യജീവി സംരക്ഷണനിയമപ്രകാരം കേസെടുത്തതായും റേഞ്ച് ഓഫീസര്‍ അറിയിച്ചു.

നേരത്തെ തൃശ്ശൂര്‍ ചേറ്റുവയില്‍ നിന്നും മൂന്നാറില്‍ നിന്നും ഇത്തരത്തില്‍ കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രിസ് പിടികൂടിയിരുന്നു.സുഗന്ധദ്രവ്യനിര്‍മ്മാണത്തിനാണ് ആംബര്‍ഗ്രിസ് പ്രധാനമായും ഉപയോഗിച്ച് വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News