‘പാർട്ടിയെ ശുദ്ധീകരിക്കും’: കണ്ണൂരില്‍ ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് വിമത വിഭാഗത്തിന്റെ ശക്തി പ്രകടനം

കണ്ണൂർ തളിപ്പറമ്പിൽ ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് വിമത വിഭാഗത്തിന്റെ ശക്തി പ്രകടനം. പാർട്ടിയെ ശുദ്ധീകരിക്കുമെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു മുന്നൂറോളം പേർ നഗരത്തിൽ പ്രകടനം നടത്തിയത്.

കണ്ണൂർ തളിപ്പറമ്പിലെ മുസ്ലീം ലീഗിനകത്തെ ഉൾപ്പോര് തെരുവിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇന്നലെ സമാന്തര കമ്മറ്റി രൂപീകരിച്ചവരാണ് നഗരത്തിൽ ശക്തിപ്രകടനം നടത്തിയത്.

നേതൃത്വത്തിനെതിരെ പ്രതികരിച്ചതിന്‍റെ പേരിൽ സസ്പെൻഷനിലായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രകടനം. മുൻ മുൻസിപ്പൽ ചെയർമാൻ മഹമൂദ് അള്ളാകുളത്തെ പിന്തുണയ്ക്കുന്നവരാണ് പ്രകടനത്തിൽ അണിനിരന്നത്. തെറ്റ് ചൂണ്ടിക്കാണിച്ചവർക്ക് എതിരെയല്ല ജില്ലാ കമ്മറ്റി ഓഫീസിൽ നേതാക്കളെ ബന്ദിയാക്കിയവർക്കെതിരെയാണ് കടുത്ത നടപടി വേണ്ടതെന്ന് സമാന്തര കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.

മഹമൂദ് അള്ളാകുളം – പി കെ സുബൈർ വിഭാഗങ്ങൾ തമ്മിലുള്ള പോരാണ് തളിപ്പറമ്പിൽ പാർട്ടിയുടെ പിളർപ്പിലേക്ക് നയിച്ചത്.പ്രശ്നം പരിഹരിക്കുന്നതിൽ ജില്ലാ നേതൃത്വം പരാജയമെന്നാണ് സമാന്തര കമ്മറ്റി ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നത്.പാർട്ടിക്കകത്ത് സ്വജനപക്ഷപാതവും അഴിമതിയും കൊടി കുത്തി വാഴുന്നുവെന്നും ഇവർ ആരോപിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here