കോഴിക്കോട് ജില്ലയിൽ നാലരലക്ഷം പേരെ ഡിവൈഎഫ്ഐ അംഗങ്ങളാക്കും

കോഴിക്കോട് ജില്ലയിൽ നാലരലക്ഷം പേരെ ഡിവൈഎഫ്ഐ അംഗങ്ങളാക്കും. പുതിയ കേരളം, പുരോഗമന യുവത്വം എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ അംഗത്വ ക്യാമ്പയിൻ ജില്ലയിൽ ആരംഭിച്ചു.

പ്രശസ്ത സിനിമാ താരം വിജിലേഷ് കാരയാടിന് മെമ്പർഷിപ്പ് നൽകി ഡിവൈഎഫ്ഐ  ജില്ലാ സെക്രട്ടറി വി. വസീഫ് നിർവ്വഹിച്ചു. ജില്ലാ പ്രസിഡൻ്റ് എൽ.ജി ലിജീഷ് അധ്യക്ഷതവഹിച്ചു.

സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.സി ഷൈജു, ടി.കെ സുമേഷ് എന്നിവർ സംസാരിച്ചു. ബി.പി ബബീഷ് സ്വാഗതവും  കെ.അബിനീഷ് നന്ദിയും പറഞ്ഞു. സി.എം രതീഷ്, എൻ.ബിജീഷ്, ഏ, എൻ പ്രതീഷ്,കെ.കെ സതീഷ് ബാബു എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News