കാക്കനാട് ലഹരിക്കടത്ത്; ഒരാള്‍ കൂടി പിടിയില്‍

കാക്കനാട് ലഹരിക്കടത്ത് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി അന്‍ഫാസ് സിദ്ദീഖിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ പിടിയിലായ പ്രതികള്‍ക്ക് സാമ്പത്തിക സഹായം ചെയ്തയാളാണ് പിടിയിലായ അന്‍ഫാസ് സിദ്ദീഖ്. കേസില്‍ ആകെ ഒന്‍പത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

കേസിലെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും എക്‌സൈസും ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിരുന്നു. പിടികൂടിയ മയക്കുമരുന്ന് സംഘടിപ്പിക്കാന്‍ 12 കോടി രൂപ സമാഹരിച്ച സംഭവത്തിലാണ് അന്വേഷണം.

രാജ്യാന്തര വിപണിയില്‍ 11കോടി വിലമതിക്കുന്ന ഒന്നേകാല്‍ കിലോഗ്രാം ലഹരിമരുന്നായിരുന്നു കസ്റ്റംസും എക്‌സ്സൈസും ചേര്‍ന്ന് കാക്കനാട് ഫ്‌ലാറ്റില്‍ നിന്ന് പിടികൂടിയത്. ഇതിന്റെ ഉറവിടം തേടി നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പ്രതികള്‍ പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here