മഹാരാജാസിന്റെ മണ്ണില്‍ വര്‍ഗീയവാദികളുടെ കത്തിമുനയില്‍ പിടഞ്ഞുവീണ രക്തസാക്ഷി അഭിമന്യുവിന്റെ സ്മാരകം വയനാട്ടില്‍ ഉയര്‍ന്നത് ചരിത്ര നിമിഷമായിരുന്നു. എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി ഓഫീസായ അഭിമന്യു സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അഭിമന്യുവിന്റെ അമ്മ ഭൂപതി ഉണ്ണി കാനായി തയ്യാറാക്കിയ അഭിമന്യുവിന്റെ ചുമര്‍ചിത്രം തലോടി പൊട്ടിക്കരഞ്ഞതും ഏവരുടേയും കണ്ണിനെ ഈറനണിയിച്ച കാഴ്ചയായിരുന്നു.
രാജ്യത്ത് ആദ്യമായാണ് എസ്എഫ്ഐക്ക് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം നിര്‍മിച്ചത്. എന്നാല്‍, ഈ കെട്ടിടം നിര്‍മ്മിച്ചതിനു പിന്നില്‍ ഒരുപാട് വ്യക്തികളുടെ നിരന്തരപരിശ്രമമുണ്ട്. എസ്എഫ്‌ഐ ഇതിനുള്ള ഫണ്ട് സ്വരൂപിച്ച വഴി തികച്ചും മാതൃകാപരമാണെന്നതും കേരളത്തിന് തന്നെ അഭിമാനാര്‍ഹമാണ്.
പലഹാരങ്ങളും ബിരിയാണിയും, പായസവും, മുണ്ടും, സാനിറ്റൈസറും ഉള്‍പ്പെടെ വിറ്റും, ആക്രി സാധനങ്ങള്‍ ശേഖരിച്ച് പണം കണ്ടെത്തിയും, വിദ്യാര്‍ത്ഥികള്‍ തൊഴില്‍ ധാനം ചെയ്തുമെല്ലാമാണ് രാജ്യത്ത് തന്നെ ആദ്യ സ്വതന്ത്ര ജില്ലാ കമ്മറ്റി ഓഫീസ് യാഥാര്‍ത്ഥ്യമായത്.
‘അഭിമന്യു സ്റ്റുഡന്റ് സെന്റര്‍” നിര്‍മ്മാണത്തിനായി എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ചിരുന്ന തേന്‍ കച്ചവടം സെപ്റ്റംബര്‍ 30 വരെ ഓര്‍ഡറുകള്‍ സ്വീകരിച്ച് ക്യാമ്പൈയിന്‍ അവസാനിപ്പിക്കുകയാണ്. ഓഫീസ് നിര്‍മ്മാണത്തോടനുബന്ധിച്ചുണ്ടായ ചെറിയ സാമ്പത്തിക ബാധ്യത തേന്‍ കച്ചവടത്തിന്റെ പൂര്‍ത്തീകരണത്തോടു കൂടി അവസാനിപ്പിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും ജില്ലാ കമ്മറ്റി അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.