കുറ്റ്യാടി ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; യൂത്ത് ലീഗ് നേതാവ് പിടിയിൽ

കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പൊലീസിൽ കീഴടങ്ങിയ യൂത്ത് ലീഗ് നേതാവ് റിമാൻ്റിൽ. യൂത്ത് ലീഗ് കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് സബീലിനെ നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻ്റ് ചെയ്തത്. ഗോള്‍ഡ് പാലസ് ജ്വല്ലറി പാര്‍ട്‌നര്‍ കൂടിയാണ് സബീൽ.

കുറ്റ്യാടി ഗോൾഡ് പാലസ് നിക്ഷേപ തട്ടിപ്പ് പുറത്തായതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന സബീല്‍, മുൻകൂർ ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് കുറ്റ്യാടി പൊലീസില്‍ കീഴടങ്ങിയത്. യൂത്ത്ലീഗ് കായക്കൊടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റാണ് സബീൽ. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി, സബീലിനെ നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിൽ ഹാജരാക്കി. കോടതി 14 ദിവസത്തേയ്ക്ക് റിമാൻ്റ് ചെയ്തു. വഞ്ചനാക്കുറ്റമടക്കമുള്ളവയാണ് പ്രതിക്കെതിരെ ചുമത്തിയത്.

കുറ്റ്യാടി, കല്ലാച്ചി, പയ്യോളി ജ്വല്ലറികളിലായി നൂറുകോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നതായാണ് പരാതി. നിക്ഷേപകരെ വഞ്ചിച്ച് ആഗസ്ത് 26നാണ് ജ്വല്ലറി പൂട്ടി ഉടമകള്‍ മുങ്ങിയത്. കേസിൽ പിടിയിലായ യൂത്ത് ലീഗ് കുറ്റ്യാടി ടൗൺ ശാഖാ പ്രസിഡൻ്റ് സബീർ, പ്രവാസി ലീഗ് നേതാക്കളായ ടി മുഹമ്മദ്, കെ പി ഹമീദ് എന്നിവർ റിമാൻ്റിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News