ADVERTISEMENT
അദാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് തുറമുഖത്ത് ലഹരിമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ നാലുപേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അഫ്ഗാൻ പൗരന്മാരായ നാല് പേരെയാണ് ഡിആർഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇതോടെ കേസിൽ നാല് അഫ്ഗാൻ പൗരന്മാർ ഉൾപ്പടെ എട്ടു പേർ അറസ്റ്റിലായി. ചൊവ്വാഴ്ചയാണ് 21,000 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും ഡിആർഐ സംഘം രഹസ്യ വിവരത്തെ തുടർന്ന് പിടിച്ചെടുത്തത്.
സംഭവത്തെ കുറിച്ച് അറിയില്ലെന്നും തങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നും തുറമുഖത്തിൻ്റെ ഉടമ കൂടിയായ അദാനി പ്രതികരിച്ചിരുന്നു. ആന്ധ്രയിലെ കമ്പനിയുടെ പേരിലാണ് അഫ്ഗാനിസ്ഥാനിൽ നിന്നും ഇറാൻ തുറമുഖം വഴി ലഹരിമരുന്നുകൾ അടങ്ങുന്ന രണ്ട് കണ്ടെയ്നറുകൾ ഗുജറാത്തിൽ എത്തിയത്.
അതേസമയം, മൂവായിരം കിലോയോളം വരുന്ന ഹെറോയിന് ഇരുപത്തി ഒന്നായിരം കോടി രൂപ വില വരും. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഷി ട്രേഡിംഗ് എന്ന കമ്പനിയുടെ പേരിലാണ് കണ്ടൈനറുകൾ എത്തിയിരിക്കുന്നത്. ചെന്നൈ സ്വദേശികളായ വൈശാലി, ഭർത്താവ് ഗോവിന്ദ രാജു എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനമാണ് വിജയവാഡയിലുള്ള ആഷി ട്രേഡിംഗ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.