ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗം ഇന്ന്; മാര്‍ഗനിര്‍ദേശങ്ങള്‍ തീരുമാനിക്കും

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഇന്ന് വൈകുന്നേരം അഞ്ചരയ്ക്കാണ് യോഗം ചേരുക.നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കുകയാണ് ലക്ഷ്യം. ഒരുക്ലാസില്‍ എത്ര കുട്ടികളെ പ്രവേശിപ്പിക്കാം എണ്ണത്തിലും ഒരു തീരുമാനം ഇന്ന് നടക്കുന്ന യോഗത്തിൽ തീരുമാനമാകും.

അതേസമയം, സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യാത്രാ മാര്‍ഗരേഖ ഗതാഗതവകുപ്പ് പുറത്തിറക്കി. കുട്ടികളെ കൊണ്ടു പോകുന്ന എല്ലാ വാഹനങ്ങളും പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ഇത് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു.

മോട്ടോര്‍ വാഹന വകുപ്പ് എല്ലാ സ്‌കൂളുകളിലും വാഹന സൗകര്യത്തെ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കും. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച സ്‌കൂള്‍ ബസിലെ ഡ്രൈവര്‍മാര്‍ക്ക് മാത്രമേ വാഹനം ഓടിക്കാൻ സാധിക്കുകയുള്ളു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News