കേരളത്തിന്റെ രക്തനക്ഷത്രം അഴീക്കോടന്‍ രാഘവന്റെ ഓര്‍മ്മകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തിന്റെ ധീര ജീവിത ചരിത്രത്തെ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പോലുള്ള മഹാമാരികളെ നേരിടാന്‍ അഴീക്കോടനെ പോലുള്ളവരുടെ ജീവിതം പ്രചോദനമാണെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അഴീക്കോടന്‍ കേരളത്തിന്റെ രക്തനക്ഷത്രമാണെന്നും കേരളത്തില്‍ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ ഏറ്റവും സമുന്നതനായ നേതാവാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം മഹാലോക യുദ്ധകാലത്ത് കോളറ പോലുള്ള രോഗങ്ങള്‍ മൂര്‍ച്ഛിച്ചപ്പോള്‍ രോഗവ്യാപനം തടയുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മുന്നിട്ടിറങ്ങിയ സഖാവ് പാര്‍ട്ടി അംഗങ്ങളെ ഇതിനായി അണിനിരത്തി. പാര്‍ട്ടി നിരോധനം നേരിട്ട 1948ലും രോഗനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വം ഉണ്ടായിരുന്നു. കൊവിഡ് മഹാമാരിയുടെ കെടുതിയില്‍ നമുക്ക് മുന്നോട്ടുകുതിക്കാനുള്ള ഊര്‍ജ്ജമാണ് സഖാവ് അഴീക്കോടന്റെ രക്തസാക്ഷിത്വത്തിന്റെ ഉജ്ജ്വല സ്മരണകളാണെന്നും മുഖ്യമന്ത്രി കുറിച്ചു.

അഴീക്കോടനെപ്പോലെയുള്ള സഖാക്കള്‍ സ്വപ്നംകണ്ട പാതയിലൂടെ സഞ്ചരിച്ചാണ് ഇന്ന് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ രണ്ടാം തവണയും ഭരണത്തിലേറിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു. പുതിയ തലമുറയ്ക്ക് മൂര്‍ത്തമായ ഒരു കമ്യൂണിസ്റ്റ് പാഠപുസ്തകമാണ് അഴിക്കോടന്‍ രാഘവനെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News