തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം ഇന്ന് ചേരും

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് നേരിട്ട പരാജയം ചർച്ച ചെയ്യാൻ സമ്പൂർണ യുഡിഎഫ് യോഗം ഇന്ന് ചേരും. കെപിസിസി പുതിയ നേതൃത്വം ചുമതല ഏറ്റതിന് ശേഷമുള്ള യുഡിഎഫ് യോഗമാണ് ഇന്ന് തിരുവനന്തപുരത്ത് ചേരുന്നത്.

തോൽവിയെക്കുറിച്ചുള്ള കെപിസിസി അന്വേഷണ സമിതി റിപ്പോർട്ടിൽ പാർട്ടിക്കെതിരായ പരാമർശങ്ങളിൽ ഉള്ള അതൃപ്തി കേരള കോൺഗ്രസ് ജോസഫ് വിഭാഗം യോഗത്തിൽ ഉന്നയിക്കും.

ചവറയിലെ തോൽവിയ്‌ക്ക് കാരണമായ കോൺഗ്രസ് നേതാക്കൾക്ക് എതിരെ നടപടി എടുക്കുമെന്ന് ആർഎസ്പിയ്‌ക്ക് നൽകിയ ഉറപ്പിന്മേലുള്ള തീരുമാനവും യോഗത്തിൽ ഉണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News