സംസ്ഥാന ബിജെപിയിൽ പുനസംഘടന ഉടൻ; കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം ശക്തം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തിരിച്ചടിയിൽ നിന്ന് എങ്ങനെയും കരകയറാനുള്ള നടപടിയിലേക്കാണ് ബി ജെപി കേന്ദ്ര നേതൃത്വം കടക്കുന്നത്. ബൂത്ത് തലം മുതൽ സംസ്ഥാന തലം വരെ അഴിച്ചു പണി ഉണ്ടാകും. സംസ്ഥാന തലത്തിൽ ജനറൽ സെക്രട്ടറിമാർ , ഉപാധ്യക്ഷൻമാർ , വക്താക്കൾ എന്നിവർക്ക് സ്ഥാന ചലനം ഉണ്ടാകും.പകുതിയോളം ജില്ലാക്കമ്മറ്റികളുടെ പുനസംഘടന, മണ്ഡല പുനക്രമീകരണം എന്നിവ ഉടച്ച് വാർക്കലിന്റെ ഭാഗമായി നടപ്പിലാക്കും.

അതേസമയം, കനത്ത തോൽവി ഏറ്റുവാങ്ങിയ സാഹചര്യത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനേയും മാറ്റിയേക്കും. ബംഗാൾ മോഡലിൽ ആകും മാറ്റം നടക്കുക. അതിനിടെ കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യത്തിൽ കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ ഉറച്ചു നിൽക്കുകയാണ്.

മഞ്ചേശ്വരം കേസ്, കൊടകര കുഴൽപ്പണ കേസ് ഉൾപ്പെടെയുള്ളവ ഉയർത്തിയാണ് എതിർപക്ഷം നീക്കങ്ങൾ നടത്തുന്നത്.മഞ്ചേശ്വരം കേസിൽ കെ സുരേന്ദ്രൻനെ വീണ്ടും ചോദ്യം ചെയ്യാൻ പോകുന്ന സാഹചര്യത്തിൽ അധ്യക്ഷ സ്ഥാനം കൂടെ നഷ്ടപ്പെട്ടാൽ കനത്ത തിരിച്ചടിയാകും നേരിടേണ്ടി വരിക. ഇ ശ്രീധരൻ ഉൾപ്പെടെയുള്ളവർ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഉയർത്തുന്ന സാഹചര്യത്തിൽ ഇവർക്കും പരിഗണന നൽകണമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News