കൈരളി ന്യൂസ് ഇംപാക്ട്: കുട്ടിക്കാനത്ത് കെഎപി ക്യാമ്പിലെ ഭൂമി കൈയ്യേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി

കുട്ടിക്കാനത്ത് കെഎപി ക്യാമ്പിലെ ഭൂമി കൈയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കൈയ്യേറ്റ ഭൂമി തിരിച്ച് പിടിക്കുമെന്നും പ്രദേശത്തെ സാധാരണക്കാരെ സംരക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു. കൈരളിന്യൂസ് വാർത്തയെ തുടർന്നാണ് മന്ത്രിയുടെ നടപടി.

സാധാരണക്കാരന് ഭൂമി ഉറപ്പാക്കി പട്ടയം നൽകുമെന്നും ട്രൈബൽ ഹോസ്റ്റൽ ഒഴിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കൈയ്യടക്കിയ 47.88 ഏക്കർ ഭൂമിയിൽ ഭൂമാഫിയ റിസോർട്ട് മാതൃകയിലുള്ള ഹോം സ്റ്റേകൾ നിർമ്മിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here