
ജമ്മുകാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. . ഷോപ്പിയാന്‍ മേഖലയില്‍ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. കാഷ്വ പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരന്‍ പ്രദേശവാസിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
കീഴടങ്ങാന്‍ ഉള്ള നിര്‍ദേശം ഇയാള്‍ അവഗണിച്ചുവെന്ന് ജമ്മുകാശ്മീര്‍ പൊലീസ് അറിയിച്ചു. കാശ്മീരില്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭീകരനെ വെടിവെച്ചു കൊന്നു. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും ഒരു പിസ്റ്റളും കണ്ടെടുത്തു.
ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കഷ്വയില്‍ സംശയകരമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. പ്രദേശവാസികളെ ഒഴിപ്പിച്ച ശേഷമായിരുന്നു സുരക്ഷാസേന തെരച്ചില്‍ നടത്തിയത്.
അന്വേഷണത്തില്‍ ഭീകരനെ കണ്ടെത്തി. രാത്രി മുഴുവന്‍ കീഴടങ്ങാന്‍ ഭീകരന് അവസരം നല്‍കി. എന്നാല്‍ കീഴടങ്ങാന്‍ തയ്യാറാകാതെ ഭീകരന്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് സുരക്ഷാസേന ഭീകരനെ വെടിവെച്ചു കൊന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here