മധുവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി

മലയാള സിനിമയുടെ പ്രിയ നടന്‍ മധുവിന്റെ 88-ാം ജന്മദിനത്തില്‍ ആശംകള്‍ അറിയിച്ച് മമ്മൂട്ടി. എന്റെ സൂപ്പര്‍സ്റ്റാറിന് ജന്മദിനാശംസകള്‍ എന്നാണ് നടന്‍  ഫേസ് ബുക്കില്‍ കുറിച്ചത്. മധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി ആശംസ അറിയിച്ചത്.

മധുവിനെ താന്‍ ഗുരുസ്ഥാനത്താണ് കാണുന്നതെന്ന് പല അഭിമുഖങ്ങളിലും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. തന്റെ ചെറുപ്പകാലത്ത് മധുവിനെ കാണാന്‍ പോയ ഓര്‍മ്മയും മമ്മൂട്ടി പല വേദികളിലും പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ ‘വണ്ണി’ല്‍ മധു അഭിനയിച്ചിരുന്നു

1933 സെപ്റ്റംബര്‍ 23ന് തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായാണ് മധു ജനിച്ചത്. കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി വൈവിധ്യസമ്പന്നമായ വേഷങ്ങളോടെ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മധു 1963 ല്‍ ‘നിണമണിഞ്ഞ കാല്പാടുകളി’ലൂടെയാണ് തന്റെ അരങ്ങേറ്റം കുറിക്കുന്നത് പിന്നീടങ്ങോട്ട് നിരവധി സിനിമകളിലൂടെ മലയാള സിനിമാ ലോകത്തിന്റെ തലത്തൊട്ടപ്പന്‍ ആകുകയായിരുന്നു.

മമ്മൂട്ടിക്ക് പുറമെ നിരവധി താരങ്ങള്‍ മധുവിന് ആശംസകളുമായി എത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News