ഉച്ചയ്ക്ക് സ്വാദൂറും ജീര റൈസ് ട്രൈ ചെയ്താലോ?

ഇന്ന് ഉച്ചയ്ക്ക് ചോറിന് പകരം ജീര റൈസ് ട്രൈ ചെയ്താലോ.. വെറും 5 മിനുട്ടിനുള്ളില്‍ സ്വാദൂറും ജീര റൈസ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ 

  • ജീരകം – 1 ടീസ്പൂൺ

  • നെയ്യ് – 1 ടീസ്പൂൺ

  • പച്ചമുളക് – 3

  • ബസ്മതി റൈസ് – 1 കപ്പ്

  • വെള്ളം – 2 കപ്പ്

  • ഗ്രാമ്പൂ, വഴനയില – 2 എണ്ണം

തയാറാക്കുന്ന വിധം 

  • ബസ്മതി റൈസ് 2 കപ്പ് വെള്ളം ചേർത്ത് വേവിച്ച് എടുക്കുക. കുഴയാത്ത പരുവത്തിൽ എടുക്കാൻ ശ്രദ്ധിക്കണം. അരി വേവിക്കുന്ന വെള്ളത്തിൽ 2 വഴനയില, 2 ഗ്രാമ്പൂ എന്നിവ ചേർക്കുക. ജീര റൈസിന് രുചി നൽകുന്നത് ഈ രണ്ട് ചേരുവകളാണ്.

  • ശേഷം ഫ്രൈയിങ് പാനിൽ നെയ്യ് ചൂടാക്കുക ഇതിലേക്ക് പച്ചമുളക് ചെറു ജീരകം എന്നിവ ചേർത്ത് നന്നായി വഴറ്റുക .

  • പച്ച മണം മാറി മൂത്തു വരുമ്പോൾ റൈസ് ചേർക്കുക നന്നായി കൂട്ടിയോജിപ്പിച്ചു വാങ്ങുക . സ്വാദിഷ്ടമായ ജീര റൈസ് റെഡി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here