കുഞ്ഞ് ഒന്നും കഴിക്കുന്നില്ല ഡോക്ടർ! എന്ത് ചെയ്യും? പരിഹാരം ഇതാ…

കുഞ്ഞ് ഒന്നും കഴിക്കുന്നില്ല ഡോക്ടർ, എന്തൊക്കെ മാറ്റിമാറ്റി കഴിക്കാൻ കൊടുത്താലും അവൻ തുപ്പിക്കളയും. പാല് അല്ലാതെ മറ്റൊന്നും കഴിക്കില്ല, എന്ത് ചെയ്യും? വിശപ്പ് കൂട്ടാൻ എന്തെങ്കിലും സിറപ്പ് ഉണ്ടോ? കുഞ്ഞുങ്ങളുടെ ആഹാരം കഴിപ്പിക്കാൻ അമ്മമാർ പെടുന്ന കഷ്ടപ്പാട് ഒട്ടും ചെറുതല്ല. കുഞ്ഞു ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ക്ഷീണിക്കുമോ എന്നും ഭാരം കുറയുമോ എന്ന് ഉള്ള ആകാംക്ഷ അമ്മമാരിൽ ഉണ്ടാകും.

ശരിയായ രീതിയിലുള്ള ഭക്ഷണക്രമം ജീവിതശൈലിയും ഓരോ വർഷവും അനേകം കുഞ്ഞു ജീവനാണ് രക്ഷിക്കുന്നത്. ശരിയായ രീതിയിൽ തന്നെ വേണം കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിച്ച് ശീലിപ്പിക്കുവാൻ. അല്ലാത്തപക്ഷം കുട്ടികളിൽ തൂക്കക്കുറവ്, പൊക്കം കുറയുക, പോഷകാഹാരക്കുറവ്, വിറ്റാമിനുകളുടെ കുറവ്, കാൽസ്യം,സിങ്ക്,മഗ്നീഷ്യം എന്നിവയുടെ കുറവ് വരാനുള്ള സാധ്യതയുണ്ട്.

കുഞ്ഞിന് ആദ്യ ആറു മാസം മുലപ്പാൽ മാത്രം മതിയാകും. ആറുമാസത്തിനുശേഷം കട്ടിയാഹാരം ശീലിപ്പിക്കാം. ഒരു വയസ്സാകുമ്പോൾ വീട്ടിലെ എല്ലാ ആഹാരം കഴിക്കുവാൻ കുഞ്ഞ് പാകമാകും. Family pot feeding എന്നാണ് പറയുക. പക്ഷേ ഈ ഒരു രീതിക്ക് വിരുദ്ധമായി ധാരാളം കുട്ടികൾ ആഹാരം കഴിക്കുന്നതിനു പ്രശ്നങ്ങൾ ഉള്ളതായി കാണുന്നു. ഒരു കുട്ടിയുടെ ആഹാരരീതിയെ നിയന്ത്രിക്കാവുന്ന കാര്യങ്ങൾ ഇവയാണ്.

1. പ്രായത്തിനനുസരിച്ച് മാത്രം വിശപ്പ്

ഓരോ പ്രായത്തിലും കുട്ടിയുടെ വളർച്ചയ്ക്കനുസരിച്ച് വിശപ്പും വ്യത്യാസപ്പെട്ടിരിക്കും. അതായത് ഒരു വയസ്സിൽ താഴെ പ്രായമുള്ള
കുട്ടിയുടെ വിശപ്പ് ആയിരിക്കില്ല അതിനുമുകളിൽ പ്രായമുള്ള കുട്ടിക്ക്.

2. കുടുംബത്തിലെ ഭക്ഷണരീതി

മുതിർന്നവരുടെ തെറ്റായ ഭക്ഷണശീലങ്ങൾ കുഞ്ഞുങ്ങളിൽ അത് പിന്തുടരാൻ ഇടയാക്കും അമിതമായി പുറത്തുനിന്നുള്ള ഭക്ഷണവും ബേക്കറി പലഹാരങ്ങളും കഴിക്കുന്നത് ഒഴിവാക്കുക.

3.പുതിയ ആഹാരം രുചിക്കുവാൻ കിട്ടുന്ന അവസരം

ഒരു വയസ്സാകുമ്പോൾ കുട്ടി വീട്ടിലെ എല്ലാ ആഹാരം കഴിക്കണം. ഒരേപോലെ കുഞ്ഞിന് കുറുക്കുകൾ മാത്രം നൽകുന്നതു അവനു ആഹാരം മടുപ്പിക്കും.

4. തുടക്കത്തിലെ ശീലിപ്പിക്കുന്ന രീതി

ആറു മാസം മുതൽ ദ്രവരൂപത്തിൽ തുടങ്ങിയ ഭക്ഷണം സാവധാനം കട്ടി കൂട്ടുക. ഭക്ഷണം ഒരിക്കലും മിക്സിയിൽ അരച്ച് കൊടുക്കുന്നത് ശരിയായ ശീലമല്ല.

5. ഭക്ഷണത്തിൽ പുതുമ കുറവ്

കുട്ടിക്ക് ഇഷ്ടം എന്ന് കരുതി ഒരേ ഭക്ഷണം തന്നെ നൽകുന്നത് മടുപ്പുണ്ടാക്കും. ഓരോ തവണ ഭക്ഷണം മാറിമാറി നൽകുക.

6. ഭക്ഷണം സമയക്രമം അനുസരിച്ച്

രാവിലെ ഉറക്കം എണീക്കുമ്പോൾ തന്നെ കുപ്പി പാൽ,ചായ മുതലായവ നൽകുന്നത് കുറുക്കു കഴിക്കാൻ മടി കാണിക്കും മാത്രമല്ല, കഴിക്കുന്ന ആഹാരത്തിൽ അളവ് കുറയ്ക്കുകയും ചെയ്യും.

7. ഇടവേളകളിലെ ഭക്ഷണം

ഇടവേളകളിൽ ചായ, പാൽ നൽകുന്നത് പ്രധാന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കും.

8. കുട്ടികൾക്ക് അസുഖങ്ങൾക്ക് ശേഷം കുറച്ചുനാൾ വിശപ്പ് കുറവായിരിക്കും. മൂന്നാല് ആഴ്ച്ച എങ്കിലും എടുക്കും വിശപ്പ് പൂർവ്വസ്ഥിതിയിൽ എത്തുവാൻ.

9. കുഞ്ഞിന് ആഹാരം കഴിപ്പിക്കാൻ അമ്മയ്ക്കൊപ്പം അച്ഛനും പ്രധാന പങ്കു വ ഹിക്കാം. വീട്ടിലെ മറ്റ് മുതിർന്ന അംഗങ്ങൾക്ക് അമ്മയെ സഹായിക്കാം. അങ്ങനെ ചെയ്യുന്നത് അമ്മയുടെ മാനസിക സമ്മർദ്ദം കുറയ്ക്കും.

10. കുഞ്ഞിന് ആഹാരം ശീലിപ്പിച്ചു തുടങ്ങുമ്പോൾ മൊബൈൽഫോൺ നൽകി കഴിപ്പിക്കാൻ ശ്രമിക്കുന്നതു ഭാവിയിൽ ആഹാരം കഴിക്കാൻ മടിയുള്ള വരാകാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News