അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനം സിപിഐഎം ന്റെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു

അഴീക്കോടന്‍ രാഘവന്റെ നാല്‍പ്പത്തി ഒന്‍പതാം രക്തസാക്ഷി ദിനം സി പി ഐ എം ന്റെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. അഴീക്കോടന്‍ കുത്തേറ്റ് മരിച്ച തൃശൂര്‍ ചെട്ടിയങ്ങാടിയിലും കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിലും സി പി ഐ എം നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. സി പി ഐ എം ഓഫീസുകളിലും ബ്രാഞ്ചുകളിലും അനുസ്മരണ പരിപാടികള്‍ നടന്നു.

രാഷ്ടീയ എതിരാളികള്‍ അരുംകൊല ചെയ്ത ധീര രക്തസാക്ഷി അഴീക്കോടന്‍ രാഘവന്റെ ഓര്‍മ്മ പുതുക്കി നാടൊട്ടുക്ക് അനുസ്മരണ പരിപാടികള്‍ നടന്നു.സി പി ഐ എം ഓഫീസുകളിലും ബ്രാഞ്ചുകളിലും പ്രഭാതഭേരിയോടെ പതാക ഉയര്‍ത്തി. കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ സി പി ഐ എം നേതാക്കളും അഴീക്കോടന്റെ കുടുംബാംഗങ്ങളും പുഷ്പാര്‍ച്ചന നടത്തി. വര്‍ഗ്ഗീയതയ്ക്കും സാമൂഹ്യ അസമത്വങ്ങള്‍ക്കും എതിരെ പൊരുതാന്‍ അഴീക്കോടന്റെ ഓര്‍മ്മകള്‍ കരുത്ത് പകരുമെന്ന് എം വി ജയരാജന്‍ പറഞ്ഞു.

പയ്യാമ്പലത്ത് നടന്ന അനുസ്മരണ പരിപാടിയില്‍ സംസ്ഥാന കമ്മറ്റി അംഗങ്ങളായ ടി വി രാജേഷ്, കെ പി സഹദേവന്‍, അഴീക്കോട് എം എല്‍ എ കെ വി സുമേഷ്, എം പ്രകാശന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും റാലിയും പുഷ്പാര്‍ച്ചനയും നടന്നു. അഴീക്കോടന്‍ രാഘവന്‍ കുത്തേറ്റു മരിച്ച ചെട്ടിയങ്ങാടിയില്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് പുഷ്പാര്‍ച്ചന നടത്തി. മുന്‍ മന്ത്രിയും എം.എല്‍.എയുമായ എ.സി മൊയ്തീന്‍, സി.പി.ഐ.എം.സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here