കോഴിയുടെ ചോര കുടിപ്പിച്ചു, ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചു; പിതാവിന്റെ ഗര്‍ഭം ധരിക്കാന്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധം; ഒടുവില്‍ സംഭവിച്ചത്

യുവതിയെ ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചു. മഹാരാഷ്ട്രയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ നിര്‍ദേശ പ്രകാരമാണ് യുവതിയെ ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചത്. ഭര്‍ത്താവിന് വന്ധ്യതയുണ്ടെന്നുള്ള കാര്യം ഭര്‍തൃവീട്ടുകാര്‍ തന്നില്‍ നിന്നും മറച്ചുവെച്ചുവെന്നും ഭര്‍തൃപിതാവില്‍ നിന്ന് ഗര്‍ഭം ധരിക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും യുവതി ആരോപിച്ചു.

ഇവര്‍ നിര്‍ബന്ധിച്ച് കോഴിയുടെ രക്തം കുടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് യുവതി പരാതിയില്‍ പറഞ്ഞു. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും പിതാവും അറസ്റ്റിലായി.

ഭര്‍തൃമാതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.പരാതിയില്‍ പറഞ്ഞിരിക്കുന്ന എല്ലാ ആരോപണങ്ങളും ഞങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഭോസരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിതേന്ദ്ര ഖദം പറഞ്ഞു.

2018 മുതല്‍ തന്നെ മാനസികമായും ശാരീരികമായും അവര്‍ പീഡിപ്പിക്കുകയാണെന്നും യുവതി പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ വന്ധ്യതയെക്കുറിച്ച് തന്റെ വീട്ടുകാരോടു പറഞ്ഞതു മുതലാണ് ഭര്‍തൃവീട്ടുകാര്‍ ശാരീരികമായി തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയത്.

യുവതി ബിരുദധാരിയാണ്. ഭര്‍ത്താവ് ഡിപ്ലോമ എഞ്ചിനീയറും. 2018ല്‍ വിവാഹം ചെയ്ത ഇവര്‍ കഴിഞ്ഞ നാല് മാസമായി പിരിഞ്ഞു താമസിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News