റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കടത്തിയ സ്വർണ്ണം പിടികൂടി

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കടത്തിയ സ്വർണ്ണം ആർ പി എഫ് പിടികൂടി. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ശബരി എക്സ്പ്രസ്സിൽ തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച 4.8 കിലോഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.

അർ പി എഫ് കുറ്റാന്വേഷണ വിഭാഗവും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കടത്തിയ സ്വർണ്ണം പിടികൂടിയത്. മുംബൈ സ്വദേശികളായ ഉത്തം ഗോറൈൻ, മനാഫ് ജനാ എന്നിവരെ കസ്റ്റഡിയിലെടുത്തു.

4 കിലോ 868 ഗ്രാം സ്വർണ്ണമാണ് ഇവരുടെ കൈയ്യിൽ നിന്ന് കണ്ടെടുത്തത്. ആഭരണങ്ങളും , സ്വിസ് നിർമിത സ്വർണ്ണ ബിസ്ക്കറ്റുകളും ഹൈദരാബാദിൽ നിന്ന്  തൃശൂരിലേക്ക് കടത്താനായിരുന്നു ശ്രമം.

സ്വർണ്ണക്കടത്തിന് പിന്നിൽ വൻ സംഘമുണ്ടെന്ന് സംശയിക്കുന്നതായി പാലക്കാട് കസ്റ്റംസ് സൂപ്രണ്ട്  പി ഉണ്ണികൃഷ്ണൻ പറഞ്ഞു. സംഭവത്തിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News