എളുപ്പത്തില്‍ രുചിയൂറും ചിക്കന്‍ ഓംലെറ്റ് ഉണ്ടാക്കിയാലോ?

ഓംലെറ്റ് കുട്ടികളുടെ ഇഷ്ട വിഭവമാണ്. വളരെ ഹെല്‍ത്തിയായ  ഒന്നാണ് ഓംലെറ്റ്. വളരെ എളുപ്പത്തില്‍ ഉണ്ടാകകാമെന്നതാണ് ഇതിന്‍റെ മേന്മ.  എന്നാല്‍, ചിക്കന്‍ ഓംലെറ്റ് ആയാലോ? ഏറെ എളുപ്പത്തില്‍ ഉണ്ടാക്കി കുട്ടികള്‍ക്ക് കൊടുക്കാവുന്ന ചിക്കന്‍ ചിക്കന്‍ ഓംലെറ്റ് ഇതാ..

ആവശ്യമുള്ള സാധനങ്ങള്‍ :

ചിക്കന്‍-100 ഗ്രാം
മുട്ട-2
ക്യാപ്‌സിക്കം-ഒരു കപ്പ്
സവാള-ഒരു കപ്പ്
സ്പ്രിംഗ് ഒണിയന്‍-1 കപ്പ്
കുരുമുളകുപൊടി-കാല്‍ ടീസ്പൂണ്‍ പച്ചമുളക്-5
മുളകുപൊടി-അര ടീസ്പൂണ്‍ ചെറുനാരങ്ങാനീര്-കാല്‍ടീസ്പൂണ്‍
ഉപ്പ്
എണ്ണ

തയ്യാറാക്കുന്ന വിധം :

ചിക്കന്‍ തീരെ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇത് അവനില്‍ വച്ചു ബേക്ക് ചെയ്യാം. നല്ല ഫ്രൈഡ് ചിക്കന്‍ ബ്രോസ്റ്റ് തയ്യാറാക്കാം ഒരു പാനില്‍ എണ്ണയൊഴിച്ച് മുട്ടയും ചെറുനാരങ്ങാനീരുമൊഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്തിളക്കുക.

ചിക്കനും ചേര്‍ത്തിളക്കണം. നേരത്തെ ബേക്ക് ചെയ്തില്ലെങ്കില്‍ ചിക്കന്‍ വേവുന്നതു വരെ വയ്ക്കുക. ഇതു വാങ്ങി വച്ച് ചെറുനാരങ്ങാനീര് ചേര്‍ത്തിളക്കുക. മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കിയ മിശ്രിതത്തില്‍ അല്‍പം ഉപ്പു ചേര്‍ക്കുക.

വടക്കന്‍ കേരളത്തിന്റെ പ്രിയപ്പെട്ട ചട്ടിപ്പത്തിരി ഒരു പാനില്‍ എണ്ണയൊഴിച്ചു ചൂടാക്കി മുട്ട മിശ്രിതം ഒഴിയ്ക്കുക. ഓംലറ്റ് ഒരുവിധം വേവാകുമ്പോള്‍ ചിക്കന്‍ മിശ്രിതം ഇതിന്റെ ഒരു ഭാഗത്തു വച്ച് മറുഭാഗം മടക്കുക. ഇത് തിരിച്ചു വച്ചും വേവിയ്ക്കുക. ചിക്കന്‍ ഓംലെറ്റ് തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News