കൈറ്റ് വിക്ടേഴ്സ് പ്ലസ് ‘ ചാനലിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്സിന്റെ രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ഇതോടെ ഇനി മുതല്‍ കൂടുതല്‍ ഡിജിറ്റല്‍ ക്ലാസുകളും വിദ്യാഭ്യാസ പരിപാടികളും കുട്ടികള്‍ക്ക് ലഭ്യമായിത്തുടങ്ങും. കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ പുനഃസംപ്രേഷണം ട്രയല്‍ അടിസ്ഥാനത്തില്‍ കൈറ്റ് വിക്ടേഴ്സ് പ്ലസിലൂടെ
ആരംഭിച്ചു.

എ.സി.വി 410-ാം നമ്പറിലും കേരളാ വിഷന്‍ 34-ാം നമ്പറിലും കൈറ്റ് വിക്ടേഴ്സ് പ്ലസ് നല്‍കിത്തുടങ്ങി. മുഴുവന്‍ കേബിള്‍ സേവന ദാതാക്കളോടും ചാനല്‍ ലഭ്യമാക്കാന്‍ കൈറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍
കെ. ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്, എസ്.സി.ഇ കെ. മനോജ് കുമാര്‍ എന്നിവരും സംബന്ധിച്ചു. 2006 ആഗസ്റ്റില്‍ വിക്ടേഴ്സ് ചാനല്‍ നിലവില്‍ വന്ന് പതിനഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് രണ്ടാമത് ചാനലും സംപ്രേഷണമാരംഭിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News