ധന്‍ബാദിൽ ജഡ്ജിയുടെ മരണം കൊലപാതകം; വാഹനമിടിപ്പിച്ചത് ബോധപൂര്‍വമെന്ന് സിബിഐ

ധന്‍ബാദിൽ പ്രഭാത സവാരിക്കിടെ ജഡ്ജി വാഹനമിടിച്ചു മരിച്ച സംഭവം കൊലപാതകമാണെന്ന് സിബിഐ. റാഞ്ചി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കുന്നത്. ജഡ്ജിയെ വാഹനം പിന്നില്‍ നിന്നും വന്നിടിച്ചത് യാദൃച്ഛികമല്ലെന്നും, ബോധപൂര്‍വം ഇടിപ്പിച്ചതാണെന്നും സിബിഐ വ്യക്തമാക്കി.

ജൂലൈ 28നാണ്​ ധൻബാദ്​ ജില്ല ജഡ്​ജിയായ ഉത്തം ആനന്ദ് പ്രഭാത സവാരിക്കിടെ ധൻബദ്​ ജില്ല കോടതിക്ക്​ സമീപം വാഹനമിടിച്ച്​ കൊല്ലപ്പെട്ടത്​. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് അപകടത്തിൽ​ ദുരൂഹതയുണ്ടെന്ന്​ തെളിഞ്ഞത്​.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പൊലീസിന്റെ അന്വേഷണത്തിനെതിരെ ജഡ്ജിയുടെ കുടുംബം രംഗത്തു വന്നതിനെ തുടര്‍ന്ന് റാഞ്ചി ഹൈക്കോടതിയാണ് കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്. അന്വേഷണം ഇപ്പോള്‍ സുപ്രീംകോടതി മേല്‍നോട്ടത്തിലാണ് നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News