ADVERTISEMENT
പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് വീണ്ടും ഹൈക്കോടതി. പൗരൻമാർക്കെതിരെ ആക്ഷേപകരമായ വാക്കുകൾ. ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനിൽക്കെ വീണ്ടും പരാതി എത്തിയതാണ് കോടതിയുടെ രൂക്ഷ വിമർശനത്തിന് കാരണം.
കൊല്ലത്ത് വാഹന പരിശോധനക്കിടെ ഡോക്ടറെ എടാ എന്ന് വിളിച്ചുവെന്നാണ് ആരോപണം. മാന്യവും സംസ്ക്കാരവുമുള്ള ഭാഷ ഉപയോഗിക്കാൻ പൊലീസിന് അറിയില്ലന്നും കോടതി എത്ര പറഞ്ഞാലും പൊലീസ് നന്നാവില്ലന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.
ഉദ്യോഗസ്ഥൻ്റ ഭാഗത്ത് ഗുരുതര വീഴ്ചയില്ലന്ന അസിസ്റ്റൻഡ് കമ്മീഷണറുടെ റിപോർട്ടിലും കോടതി അതൃപ്തി രേഖപ്പെടുത്തി. വിശദമായ അന്വേഷണം നടത്തി ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടി അറിയിക്കാനും കോടതി ഉത്തരവിട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.