‘ഇത് ആ സണ്ണി അല്ല ചേട്ടാ’; നോര്‍ത്ത് ഇന്ത്യയില്‍ ട്രെന്‍ഡ് ആയി ജയസൂര്യ ചിത്രം ‘സണ്ണി’

ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സണ്ണി ‘ ഇന്നലെ അര്‍ദ്ധരാത്രിയില്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്തു. ചിത്രത്തിന് മികച്ച പ്രതികരണം ആണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണിത്. ഒരു കഥാപാത്രം മാത്രമേ ഈ ചിത്രത്തിലുള്ളൂ എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ആമസോണ്‍ പ്രൈമില്‍ സബ്‌ടൈറ്റിലിന്റെ അകമ്പടിയോടെ വന്നതിനാല്‍ സണ്ണി എല്ലാ ഭാഷക്കാരിലും എത്തിയിരിക്കുക ആണ്. ‘സണ്ണി’ ഒരു രാത്രി കൊണ്ട് തന്നെ നോര്‍ത്തില്‍ ട്രെന്‍ഡ് ആയതുകൊണ്ട് സിനിമ കാണാത്ത ഹിന്ദി പ്രേമികള്‍ ആരാണ് സണ്ണി എന്ന് അന്വേഷിച്ചു നടക്കുക ആണ്. സണ്ണിലിയോണിന്റെ പുതിയ അപ്‌ഡേറ്റ് ആണെന്ന് കരുതി അതിന്റെ ലിങ്ക് ചോദിച്ചു നടക്കുന്ന ആസ്വാദകരെയും കാണാം.

എന്തായാലും ജയസൂര്യയുടെ ആദ്യ സോളോ ഒ ടി ടി ചിത്രമായ സണ്ണി നോര്‍ത്ത് ഇന്ത്യയില്‍ അടക്കം തരംഗം ആവുകയാണ്. എന്റെ പേര് ട്രെന്‍ഡ് ആക്കിയതിന്‌ നന്ദി എന്ന് പറഞ്ഞു സണ്ണി എന്ന് പേരുള്ള ഒരു യുവാവ് പോസ്റ്റ് ഇടുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News