‘ജോജി’യെത്തേടി ‘സ്വീഡനില്‍ നിന്ന് സന്തോഷ വാര്‍ത്ത’ ; അമ്പരന്ന് ഫഹദ്

ആഖ്യാനത്തിലെ മിനിമലിസം കൊണ്ട് ദിലീഷ് പോത്തനും സംഘവും തീര്‍ത്ത മികച്ച ആസ്വാദനാനുഭവമാണ് ജോജി. സിനിമയിലെ നായകസങ്കല്‍പ്പത്തെ ഉടച്ച് വാര്‍ത്തായിരുന്നു ജോജി എത്തിയത്. ഇപ്പോള്‍ സിനിമാറ്റിക് റിയലിസത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ജോജിയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചു എന്ന വാര്‍ത്തയാണ് സിനിമാ പ്രേമികളെ സന്തോഷത്തിലാഴ്ത്തുന്ന വാര്‍ത്ത.

2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമായി ജോജി തിരഞ്ഞെടുക്കപ്പെട്ടു. ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രം ദേശീയ തലത്തില്‍ വളരെ ശ്രദ്ധ നേടിയിരുന്നു. ഫഹദ് തന്റെ ഫേയ്‌സ് ബുക്ക് പേജിലൂടെയാണ് സന്തോഷ വാര്‍ത്ത അറിയിച്ചത്. ‘സ്വീഡനില്‍ നിന്ന് സന്തോഷ വാര്‍ത്ത’ എന്ന തലക്കെട്ടോടെയാണ് ഫഹദ് പുരസ്‌കാര വിവരം പങ്കുവെച്ചത്.

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം ഈ വര്‍ഷം ഏപ്രില്‍ ഏഴിന് ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്.
ഫഹദ് ഫാസിലിനെ കൂടാതെ, ബാബുരാജ്, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്സ്, ഉണ്ണിമായ പ്രസാദ്, ജോജി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News