മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പൊലീസിന്

അഖില ഭാരതീയ അഖാഡ പരിഷത്ത്  അധ്യക്ഷൻ  മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പൊലീസിന്. ആത്മഹത്യക്ക് മുമ്പ് നരേന്ദ്ര ഗിരി എടുത്ത വീഡിയോ പൊലീസിന് ലഭിച്ചു. ആത്മഹത്യാ കാരണങ്ങൾ വിശദീകരിക്കുന്ന വീഡിയോയാണ് പോലീസിന് ലഭിച്ചത്.

നരേന്ദ്ര ഗിരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശിഷ്യൻ ആനന്ത്‌ ഗിരിയേ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജൂഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

ആനന്ദ് ഗിരിയെ ചൊവ്വഴ്ച  12 മണിക്കൂർ പോലിസ് ചോദ്യം ചെയ്തിരുന്നു.തിങ്കളാഴ്ച വൈകിട്ടാണ്  പ്രയാഗ് രാജിലെ മഠത്തിൽ മഹന്ത് നരേന്ദ്ര ഗിരിയുടെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം, മഹന്ത് നരേന്ദ്ര ഗിരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ശ്വാസ തടസം മൂലമാണ് മരണപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക റിപ്പോർട്ട്. നരേന്ദ്ര ഗിരിയുടെ മരണത്തിൽ ഉത്തർ പ്രദേശ് സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു

അലഹബാദിലെ സ്വരൂപ് റാണി നെഹ്റു മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം പൂർത്തിയായത്. തിങ്കളാഴ്ച വൈകിട്ടാണ് ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ മഹന്ത് നരേന്ദ്ര ഗിരി കഴിഞ്ഞിരുന്ന മഠത്തിൽ മൃതദേഹം കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News